Author: Bijo Sebastian

ടോറന്റോ, കാനഡ: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കാനഡയിലെത്തിയ മലയാളികൾക്കിടയിൽ പുതിയൊരു സംരംഭക സംസ്കാരത്തിന് തുടക്കമാകുന്നു. ജോലി ചെയ്യുന്നതിനോടൊപ്പം സ്വന്തമായി ബിസിനസ് കെട്ടിപ്പടുക്കാനും, ജോലി ഉപേക്ഷിച്ച് പൂർണ്ണസമയ സംരംഭകരാകാനും തയാറെടുക്കുന്ന മലയാളികളെ കോർത്തിണക്കി ‘മലയാളി മാർക്കറ്റ് പ്ലേസ്’ (Malayali Market Place) ശ്രദ്ധേയമാകുന്നു. കാനഡയിലെ കരിയർ-ബിസിനസ് മെന്ററായ ബിജോ സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലാണ് ഈ വേദി ഒരുങ്ങിയത്. നവാഗതരായ സംരംഭകർക്ക് കൃത്യമായ പിന്തുണ ഉറപ്പാക്കാൻ ‘മലയാളി ബിസിനസ് കോൺസോർഷ്യം’ (Malayali Business Consortium – MBC) എന്ന പൈലറ്റ് പ്രോജക്റ്റും ഇതോടൊപ്പം ആരംഭിച്ചു. ഐ.ടി പ്രൊഫഷണലുകൾ, നഴ്സുമാർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ കാനഡയിലെ ബിസിനസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഈ കൂട്ടായ്മയുടെ ഭാഗമാകുന്നുണ്ട്. ബിജോ സെബാസ്റ്റ്യൻ്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ‘One Week MBA: നിങ്ങൾക്കും സംരംഭകരാകാം’ എന്ന പുസ്തകത്തിലെ പേഴ്സണൽ ബ്രാൻഡിംഗ് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതി ഏകോപിപ്പിച്ചത്. യാതൊരുവിധ വാണിജ്യ പരസ്യങ്ങളുമില്ലാതെ, സോഷ്യൽ മീഡിയ പ്രചാരണത്തിലൂടെ മാത്രം ഓഗസ്റ്റ് 15, 16 തീയതികളിൽ…

Read More