- വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
- കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം
- സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്
- ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ
- കാനഡയിലെ മഞ്ഞുമൂടിയ ദ്വീപിൽ ജീവൻ രക്ഷിക്കുന്ന മലയാളി: ബിബിൻ പീറ്ററിന്റെ കഥ
- കാനഡയിലും കേരളത്തിലും അവധികൾ എങ്ങനെ വ്യത്യാസപ്പെടുന്നു? എവിടെയാണ് ഏറ്റവും കൂടുതൽ അവധികൾ?
- 2026 കാനഡ സെൻസസ്: മലയാളി ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ
- യൂണിറ്റി ഫെസ്റ്റ് 2026 ഇന്ന് മിസിസാഗയിൽ; സാംസ്കാരിക വൈവിധ്യങ്ങളുടെ വൻ ആഘോഷം
Author: KSN News Desk
ഓട്ടവ: ബാങ്ക് ഓഫ് കാനഡ ഇന്നത്തെ പലിശ പ്രഖ്യാപനത്തിൽ, രാജ്യത്തിന്റെ പ്രധാന പലിശനിരക്ക് നിലവിലെ 2.75 ശതമാനത്തിൽ തുടരുവാൻ തീരുമാനിച്ചിരിക്കുന്നു. സാമ്പത്തിക അവലോകനത്തിന്റെയും വിപണിനിലവാരത്തിന്റെയും അടിസ്ഥാനത്തിൽ പലിശനിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ബാങ്ക് ഓഫ് കാനഡ വ്യക്തമാക്കി.
വാഷിംഗ്ടൺ: ക്യാംപസിലെ യഹൂദവിരുദ്ധത (anti semitism) തടയണമെന്ന അമേരിക്കൻ ഭരണകൂടത്തിന്റെ ആവശ്യം സർവകലാശാല അധികൃതർ നിരാകരിച്ചതിനെ തുടർന്നു 2.2 ബില്യൺ ഡോളർ ഗ്രാന്റുകളും 60 മില്യൺ ഡോളർ വരുന്ന കരാറുകളും മരവിപ്പിക്കാൻ തീരുമാനിച്ചതായി യു എസ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സർവകലാശാലയ്ക്കുള്ളഇത്രയും ഭീമമായ ഫെഡറൽ ഫണ്ടിംഗ് താൽക്കാലികമായി നിർത്തിവെക്കുന്നത്. ഏപ്രിൽ 14, 2025-നാണ് ഈ നടപടികൾ പ്രഖ്യാപിച്ചത്. സംഘർഷത്തിന്റെ തുടക്കം എങ്ങനെ? ഏപ്രിൽ 11-ന് ട്രംപ് ഭരണകൂടം ഹാർവാർഡിന് അയച്ച കത്തിൽ, ക്യാമ്പസിലെ ആന്റിസെമിറ്റിസം (യഹൂദവിരുദ്ധത) തടയുന്നതിൽ സർവകലാശാല പരാജയപ്പെട്ടുവെന്ന ആരോപണവും, ഫെഡറൽ സഹായം തുടരണമെങ്കിൽ നിരവധി അടിസ്ഥാനപരമായ മാറ്റങ്ങൾ നടപ്പാക്കണമെന്ന ആവശ്യവുമാണ് ഉന്നയിച്ചത്. ഡൈവേഴ്സിറ്റി, എക്വിറ്റി, ഇൻക്ലൂഷൻ (DEI) പദ്ധതികൾ പൂർണ്ണമായും അവസാനിപ്പിക്കുക, മെറിറ്റ് അടിസ്ഥാനത്തിലുള്ള നിയമനം നടപ്പാക്കുക, “വ്യൂപോയിന്റ് ഡൈവേഴ്സിറ്റി ” ഉറപ്പാക്കാൻ മൂന്നാം കക്ഷി ഓഡിറ്റ് നടത്തുക, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ആശയപരമായ നിലപാടുകൾ പരിശോധിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. കൂടാതെ, വിദ്യാർത്ഥി പ്രതിഷേധങ്ങൾ…
ന്യൂയോർക്ക് സിറ്റി: വ്യാഴാഴ്ച വൈകിട്ട് പ്രാദേശിക സമയം 3:15ന് ഹഡ്സൺ നദിയിലേക്ക് ഹെലികോപ്റ്റർ തകർന്നുവീണു ആറു പേർ മരണപ്പെട്ടു. ഇതിൽ മൂന്നുപേർ കുട്ടികളാണ്. അപകടത്തിന് ഇരയായവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹഡ്സൺ നദിക്കു മുകളിൽ ജോർജ് വാഷിംഗ്ടൺ ബ്രിഡ്ജിന് അരികെ നിന്നും തിരിഞ്ഞ് ന്യൂജേഴ്സി ഷോർട് ലൈൻ വഴി പോകാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. സൈറ്റ് സീയിങ് ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്. അപകടകാരണം ഇനിയും വെളിവായിട്ടില്ല. സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോകളിൽ ഒന്ന് പ്രകാരം, ഹെലികോപ്റ്റർ ആകാശത്തുനിന്നും നേരെ നദിയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തെ “ഭീകരം” എന്ന് തൻറെ സോഷ്യൽ മീഡിയയായ ട്രൂത്തിലൂടെ വിശേഷിപ്പിച്ച പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തുടർന്ന് ഇങ്ങനെ കുറിച്ചു: “അപകടത്തിന്റെ ഫൂട്ടേജ് ഭീതിജനകമാണ്. അപകടത്തിനിരയായവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ദൈവം അനുഗ്രഹിക്കട്ടെ”.
വാഷിങ്ടൺ: അമേരിക്കയുടെ വ്യാപാര നയത്തിൽ നിർണായക മാറ്റം വരുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, 75-ലധികം വ്യാപാര പങ്കാളികൾക്കുള്ള തീരുവ വർധന 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. എന്നാൽ, ഈ തീരുമാനം ചൈനയെ ബാധിക്കില്ല. മുൻപ് അമേരിക്ക ഏർപ്പെടുത്തിയ തീരുവയ്ക്ക് പ്രതികാരമായി ചൈന നടപടികൾ സ്വീകരിച്ചതിനെ തുടർന്ന്, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇനി 125 ശതമാനം തീരുവ നേരിടേണ്ടിവരും. എന്നാൽ, കാനഡയെയും മെക്സിക്കോയെയും ഈ മാറ്റങ്ങൾ ബാധിക്കില്ല. നിലവിലുള്ള കരാറുകൾ പ്രകാരം ഇവർക്ക് മേൽ ഏർപ്പെടുത്തിയ തീരുവ നിരക്കുകൾ തുടരും. ഈ പ്രഖ്യാപനം നടക്കുന്നത് സാമ്പത്തിക വിപണികളിൽ അസ്ഥിരതയും ബിസിനസ് നേതാക്കളുടെ എതിർപ്പ് വർധിക്കുന്നതിനിടെയുമാണ്. ഈ കാലയളവിൽ മിക്ക രാജ്യങ്ങൾക്കും 10 ശതമാനം ഏകീകൃത തീരുവ നേരിടേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്നാൽ, കാനഡയും മെക്സിക്കോയും ഈ അടിസ്ഥാന നിരക്കിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. യു.എസ്.-മെക്സിക്കോ-കാനഡ കരാർ (യു.എസ്.എം.സി.എ) പ്രകാരം ചില ഇളവുകൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഒഴികെ, ഇവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നേരത്തെ ഏർപ്പെടുത്തിയ…
ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള വ്യാപാര നയങ്ങൾ ശക്തമായ പ്രതിഷേധ തരംഗങ്ങൾക്ക് വഴിവെച്ചിരിക്കെ, ചൈന യുഎസിൽ നിന്നുള്ള എല്ലാ ചരക്കുകൾക്കും 84 ശതമാനം തീരുവ ഏർപ്പെടുത്തി പ്രതികാര നടപടി സ്വീകരിച്ചു. ഏപ്രിൽ 9, 2025-ന് പ്രാബല്യത്തിൽ വന്ന ഈ നടപടി, ട്രംപിന്റെ ഏറ്റവും പുതിയ തീരുവ വർദ്ധനവിന് മറുപടിയായാണ് എന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയതായി റോയ്റ്റേഴ്സിനെ ഉദ്ധരിച്ച് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള പിരിമുറുക്കം വിപണികളിൽ കനത്ത ആഘാതം സൃഷ്ടിക്കുന്നതിനിടെ, ചൈനയുടെ ഈ നീക്കം ആഗോള ഓഹരി വിപണികളിൽ വൻ ഇടിവിന് കാരണമായി. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ മുതൽ വ്യാവസായിക ചരക്കുകൾ വരെ ഈ തീരുവയുടെ പരിധിയിൽ വരുന്നു. “യുഎസിന്റെ ഏകപക്ഷീയ നടപടികൾ അന്താരാഷ്ട്ര വ്യാപാര ചട്ടങ്ങളെ ലംഘിക്കുന്നു, ഇത് ചൈനയുടെ നിയമാനുസൃത അവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്നു,” ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പുതിയ അമേരിക്കൻ നികുതി ഒഴിവാക്കാൻ ആപ്പിൾ കമ്പനി മൂന്ന് ദിവസത്തിനുള്ളിൽ അഞ്ച് വിമാനങ്ങളിൽ ഐഫോണുകളും മറ്റ് ഉത്പന്നങ്ങളും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും അമേരിക്കയിലേക്ക് അയച്ചു. മാർച്ച് അവസാന ആഴ്ചയിൽ ഇത് നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ 5-ന് ട്രംപ് സർക്കാർ 10% നികുതി കൊണ്ടുവന്നതിന് മുമ്പാണ് ഈ ഷിപ്പ്മെന്റ് നടന്നത്. ഈ വലിയ ഷിപ്മെന്റിലൂടെ ആപ്പിൾ അവരുടെ സാധനങ്ങൾ കുറഞ്ഞ നികുതിയിൽ അമേരിക്കയിൽ എത്തിച്ചു. ഇതുവഴി ഉപഭോക്താക്കൾക്ക് വില കൂടാതെ സാധനങ്ങൾ നൽകാൻ കഴിയും. സാധാരണ ഈ സമയത്ത് ഷിപ്പിംഗ് കുറവാണ്, പക്ഷേ ആപ്പിൾ സധാരണയിൽ കൂടുതൽ വേഗത്തിൽ പ്രവർത്തിച്ചു.
വത്തിക്കാൻ സിറ്റി: ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം പോപ്പ് ഫ്രാൻസിസ് ജനങ്ങളെ സന്ദർശിച്ചു. രണ്ടാഴ്ച മുമ്പ് ആശുപത്രി വിട്ട ശേഷം ഇതാദ്യമായാണ് പോപ്പ് പൊതുജനത്തിന് മുന്നിൽ വരുന്നത്. 88 വയസുകാരനായ പോപ്പ് ശ്വാസകോശത്തിന് ഇരുവശത്തും ഉണ്ടായ അണുബാധയെ തുടർന്ന് അഞ്ചാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീൽചെയറിൽ, ഓക്സിജൻ ട്യൂബ് ധരിച്ച് പൊതുജനങ്ങളെ കാണാനെത്തിയ പോപ്പ് സൂര്യപ്രകാശത്തിൽ അവരെ നോക്കി കൈ വീശിയ ശേഷം, “ഏവർക്കും ആനന്ദകരമായ ഒരു ഞായർ ആശംസിക്കുന്നു… വളരെ നന്ദി,” എന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അസുഖബാധയെ തുടർന്ന് ശബ്ദത്തിൽ മാറ്റം അനുഭവപ്പെട്ട അദ്ദേഹം വീണ്ടും പഴയ രീതിയിൽ സംസാരിക്കാൻ ശ്രമിച്ചുവരുകയാണ്. മാർച്ച് 23-ന് ആശുപത്രി ബാൽക്കണിയിൽ നിന്നാണ് ഇതിന് മുൻപു പോപ്പ് ജനങ്ങളെ അഭിസംബോധന ചെയ്തത്. രോഗികൾക്കായുള്ള ജൂബിലി വർഷ ആഘോഷത്തിന്റെ ഭാഗമായാണ് ഈ ലഘു സന്ദർശനം. പോപ്പിന്റെ സെക്രട്ടറി ഫാദർ ജുവാൻ ക്രൂസ് വില്ലലോനും സഹായി പിയർജിയോർജിയോ സനെറ്റിയും അദ്ദേഹത്തെ…
മ്യാന്മറിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 1,600 കടന്നു. മാൻഡലെ (Mandalay) കേന്ദ്രീകരിച്ച് വെള്ളിയാഴ്ച 7.7 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. 6.4 തീവ്രതയുള്ള തുടർചലനങ്ങളും അനുഭവപ്പെട്ടതു നാശനഷ്ടങ്ങൾ വർധിപ്പിച്ചു. മ്യാന്മാറിലെ സൈനിക ഭരണകൂടം അന്താരാഷ്ട്ര സഹായത്തിനായി അപൂർവ്വമായ അഭ്യർത്ഥന നടത്തി. തായ്‌ലൻഡിലും ചൈനയിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. ബാങ്കോക്കിൽ കെട്ടിടങ്ങളും പാലങ്ങളും തകർന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
എഡ്മിന്റൺ: കാനഡയിലെ ആൽബെർട്ട പ്രൊവിൻസിലെ സോഷ്യൽ വർക്കേഴ്സ്ന്റെ രജിസ്ട്രേഷനും പ്രാക്റ്റീസും നിയന്ത്രിക്കുന്ന ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്സ്ന്റെ പുതിയ പ്രസിഡന്റ് ആയി മലയാളിയായ സാമുവൽ മാമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. ആൽബെർട്ടയിൽ സോഷ്യൽ വർക്കർ ആയി ജോലി ചെയ്യണമെങ്കിൽ എ സി സ് ഡബ്ള്യു യിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. ഒൻപതിനായിരത്തിലധികം അംഗങ്ങളുള്ള ഈ സംഘടനയുടെ മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ, സാമുവൽ മത്സരമില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു മലയാളി, കാനഡയിലെ ഏതെങ്കിലും പ്രൊവിൻസിലെ സോഷ്യൽ വർക്ക് കോളേജിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ നാല് വർഷങ്ങളായി, സാമുവൽ എ സി സ് ഡബ്ള്യു വിൽ തെരഞ്ഞെടുക്കപെട്ട അംഗമായി സേവനം ചെയ്യുകയാണ്. പത്തനംതിട്ട പുല്ലാട് പൂവത്തുംമൂട്ടിൽ കുടുംബാംഗം ആയ സാമുവൽ 2012 മുതൽ എഡ്മിന്റണിൽ താമസിക്കുകയാണ്. എഡ്മിന്റണിന് അടുത്തുള്ള ബോൺ അക്കോർഡിലുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ഓക്ക് ഹിൽ റാഞ്ച് എന്ന സംഘടനയുടെ പ്രോഗ്രാം ഡയറക്ടർ പ്രവർത്തിക്കുന്നു. ഭാര്യ ജെസ്സി, മകൻ ഐസക്. അസറ്റ് എന്ന…
റോം: രണ്ടു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 88 വയസ്സുള്ള പൊപ്പ് ഫ്രാൻസിസ്, 5 ആഴ്ചയ്ക്കുശേഷം ആശുപത്രി വിട്ടു. ഡിസ്ചാർജിനുമുമ്പ്, ഞായറാഴ്ച രാവിലെ പോപ്പ് ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. കൈകൂപ്പി അഭിവാദ്യങ്ങൾ അർപ്പിച്ച പോപ്പ്, സമാധാന സന്ദേശം നൽകുകയും ചെയ്തു. “എല്ലാവർക്കും നന്ദി,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തുടർന്ന് അദ്ദേഹം കാർ കയറി ആശുപത്രി വിടുകയും റോമിലെ പേപ്പൽ ബസിലിക്കയിൽ ചെറിയൊരു പ്രാർത്ഥനയ്ക്ക് ശേഷം വത്തിക്കാനിലേക്കു മടങ്ങുകയും ചെയ്തു. ഡോക്ടർമാർ വ്യക്തമാക്കിയത് അനുസരിച്ച്, ആശുപത്രിവാസത്തിനിടെ രണ്ട് തവണ അദ്ദേഹത്തിന്റെ ജീവൻ ഗുരുതരമായി അപകടത്തിലായിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യ സ്ഥിരതയിലേക്ക് വന്നു കൊണ്ടിരിക്കയാണ്. ഈ പ്രായത്തിൽ പൂർണ ആരോഗ്യത്തിലേക്ക് മടങ്ങാൻ കുറച്ച് സമയം ആവശ്യമായിരിക്കും. അദ്ദേഹത്തിന് അടുത്ത രണ്ട് മാസം വിശ്രമം തുടരേണ്ടതുണ്ടെന്ന് മെഡിക്കൽ ടീം പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ പൊന്തിഫിക്കേറ്റ് കാലത്തുള്ള ഏറ്റവും നീണ്ട ആശുപത്രിവാസം കൂടിയാണ്. 2021-ൽ ഡൈവർട്ടിക്കുലൈറ്റിസിന്…